NewsBeauty & StyleLife Style

മുടികൊഴിച്ചിൽ തടയാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഘടകങ്ങളാണ് പ്രോട്ടീൻ, ബയോട്ടിൻ എന്നിവ

ഇന്ന് പ്രായഭേദമന്യേ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ വ്യതിയാനം, ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ എന്നിവ പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അതിനാൽ, മുടികൊഴിച്ചിൽ ഉള്ളവർ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഘടകങ്ങളാണ് പ്രോട്ടീൻ, ബയോട്ടിൻ എന്നിവ. ഈ രണ്ട് ഘടകങ്ങളുടെയും സമ്പന്ന ഉറവിടമാണ് മുട്ട. മുടികൊഴിച്ചിൽ തടഞ്ഞ് മുടി വളരാൻ പ്രോട്ടീൻ സഹായിക്കും. അതിനാൽ, മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.

Also Read: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം : വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയവയുടെ കലവറയാണ് ചീര. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മ ഗ്രന്ഥിയിലെ സെബം ഉൽപ്പാദനത്തിന് സഹായിക്കും. ഇത് തലയോട്ടിയെ ഈർപ്പമുള്ളതായും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കുന്നതാണ്.

അടുത്തതാണ് ഓട്സ്. ഇവയിൽ ധാരാളം സിങ്ക്, ഇരുമ്പ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയുന്നതിനോടൊപ്പം മുടി വളരാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button