
കാസര്‍ഗോഡ്: തുറമുഖ പദ്ധതിയ്ക്കെതിരായ പ്രതിഷേധമെന്ന പേരില്‍ വിഴിഞ്ഞത്ത് നടക്കുന്നത് കലാപശ്രമമെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തിന് പുറത്തുള്ള ചില ഭീകര ശക്തികളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കേസ് വന്നാല്‍ ബുദ്ധിമുട്ടിലാകുക സാധാരണ മത്സ്യത്തൊഴിലാളികളാണെന്നും ശിവന്‍കുട്ടി കാസര്‍ഗോഡ് പറഞ്ഞു.
Read Also: രമ്യ ഹരിദാസ് എംപിക്കെതിരെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യവും ഭീഷണിയും: പ്രതി പിടിയിൽ
‘പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തിനായി ഇറക്കിവിടുകയാണ്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ പുറത്തുനിന്നുള്ള ചില ഏജന്‍സികള്‍ സഹായിക്കുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കി പരിചയമുള്ളവരാണ് ഇക്കൂട്ടര്‍. സമരക്കാര്‍ തന്നെ രണ്ട് ചേരിയിലാണ്’, അദ്ദേഹം പറഞ്ഞു.
നിലവില്‍ പ്രതിഷേധത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേസ് വന്നാല്‍ ബുദ്ധിമുട്ടുന്നത് മത്സ്യത്തൊഴിലാളികളാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. കേസ് നടത്താന്‍ പുരോഹിതര്‍ ഉണ്ടാകുമോയെന്നും ശിവന്‍കുട്ടി ചോദിച്ചു.
Post Your Comments