Latest NewsKeralaNews

അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി

2018ല്‍ ഗള്‍ഫിലേക്ക് പോയ വിനോദ് കുമാര്‍ പിന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല

തിരുവനന്തപുരം: അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി. മലയിന്‍കീഴ് സ്വദേശി വിനോദ് കുമാറിനെയാണ് അബുദാബിയില്‍ നിന്നും കാണാതായത്. ഭര്‍ത്താവിനെ കണ്ടു കിട്ടണമെന്ന് ആവശ്യവുമായി ഭാര്യ ബിന്ദു നോര്‍ക്കയില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നു.

Read Also: ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്: വിഴിഞ്ഞം സംഘർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ

നീണ്ട 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം വിനോദ് കുമാര്‍ നാട്ടിലെത്തിയിരുന്നു. തിരിച്ചെത്തിയതിനു ശേഷം സുഹൃത്തിന്റെ പരിചയത്തില്‍ വീണ്ടും അബുദാബിയിലേക്ക് ജോലിക്ക് പോകുകയായിരുന്നു. 2018ല്‍ ഗള്‍ഫിലേക്ക് പോയ വിനോദ് കുമാര്‍ പിന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല.

ഇതിന് ശേഷം കുടുംബം എംബസി മുഖാന്തിരം ഗള്‍ഫില്‍ അന്വേഷിച്ചിരുന്നു. ആക്സിഡന്റ് കേസുകളിലും വിനോദ് കുമാറിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. നോര്‍ക്കയില്‍ അറിയിച്ചപ്പോള്‍ വിസയുടെ കാലാവധി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വിനോദ് കുമാര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ ലഭ്യമല്ല. കനത്ത സാമ്പത്തിക ബാധ്യതയാണ് വിനോദ് കുമാറിന്റെ പേരില്‍ നാട്ടില്‍ ഉള്ളത്. ബിന്ദുവിനും വിനോദ് കുമാറിനും രണ്ട് പെണ്‍കുട്ടികള്‍ ആണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button