Latest NewsNewsFootballSports

പ്രീക്വാർട്ടർ ഉറപ്പിക്കാൻ സ്പെയിന്‍: ജർമനിയ്ക്ക് ഇന്ന് നിർണായകം

ദോഹ: ഖത്തർ ലോകകപ്പിൽ വമ്പന്മാർ ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ജർമനി സ്പെയിനെ നേരിടും. ആദ്യ കളി തോറ്റ ജർമനിക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. അതേസമയം, രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് സ്പെയിന്‍ ഇറങ്ങുക. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജപ്പാൻ കോസ്റ്റാറിക്കയെയും രണ്ടാം മത്സരത്തിൽ ബെൽജിയം മൊറോക്കോയെയും നേരിടും.

ഇന്ത്യൻ സമയം രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യ കാനഡയെ നേരിടും. ഇന്ന് ജയിച്ചാൽ ബെൽജിയത്തിനും ജപ്പാനും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാം. അതേസമയം, 1988ന് ശേഷം ജർമനി ഒരിക്കൽ പോലും സ്പെയിനിനോട് ജയിച്ചിട്ടില്ല. ഇക്കുറി ലോകകപ്പില്‍ ജപ്പാനോട് തോറ്റ് തുടങ്ങിയ ജ‌‍ർമനി ഈ മത്സരം ഏറെ നിർണായകമാണ്.

ജയത്തിൽ കുറഞ്ഞതൊന്നും മുൻ ചാമ്പ്യന്മാർ ആഗ്രഹിക്കുന്നുണ്ടാവില്ല. രണ്ടാം പോരിന് ഇറങ്ങുമ്പോൾ ജർമനിക്ക് മുന്നിലുള്ളത് പാസുകൾകൊണ്ട് കളംനിറഞ്ഞാടുന്ന യുവതാരങ്ങളുടെ സ്പെയിനാണ്. കണക്കും ചരിത്രവും നോക്കുമ്പോൾ ജ‌‍ർമനി പേടിക്കണം.

Read Also:- ദന്തസംബന്ധമായ പ്രശ്‌നങ്ങളെ ‌തടയാൻ ഓറഞ്ച്

ആദ്യ മത്സരത്തിൽ ജപ്പാന്റെ ഷോക്കിൽ നിന്ന് മുക്തരായില്ലെങ്കിലും ജ‌ർമനിക്ക് ഇത്തവണയും ആദ്യ റൗണ്ടിൽ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഖത്തറിലെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ശക്തിയായ ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജർമനിയെ അട്ടിമറിക്കുകയായിരുന്നു. ഗുണ്ടോഗനാണ് ജർമനിക്കായി ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയിൽ ലീഡ് നേടിയതിന് ശേഷമാണ് ജപ്പാന് മുന്നിൽ ജർമനി അടിയറവ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button