KeralaLatest NewsNews

കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി വർദ്ധിപ്പിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരാണ് കമ്യൂണിറ്റി കൗൺസിലർമാർ. സമൂഹത്തിലെ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രശ്‌നങ്ങൾ തുറന്നു പറയുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം ഉറപ്പാക്കുകയാണ് കമ്യൂണിറ്റി കൗൺസിലർമാരുടെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി, പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ 

കുടുംബശ്രീയുടെ ജൻഡർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഓണറേറിയം വർധന സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുല്യതയുടെയും സ്വാശ്രയത്വത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ച കുടുംബശ്രീ, സ്ത്രീകളെ സംരംഭകരാക്കി മാറ്റാനുള്ള ഇടപെടലാണ് ഇപ്പോൾ നടത്തുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ കമ്യൂണിറ്റി കൗൺസിലർമാരുടെ പ്രവർത്തനം സഹായകരമാകും. നിലവിൽ സംസ്ഥാനത്താകെ 383 കമ്യൂണിറ്റി കൗൺസിലർമാരാണ് പ്രവർത്തിക്കുന്നത്. നിലവിൽ 12 ദിവസം മാത്രമാണ് ചുമതലകൾ നൽകാൻ സാധിച്ചിരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഒരു കോടി എൺപതിനായിരം രൂപയാണ് ഓണറേറിയം വർദ്ധനവിലൂടെ അധിക ബാധ്യത വരുന്നത്. ബിരുദയോഗ്യതയോ, അഞ്ച് വർഷം കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി സേവനമനുഷ്ഠിച്ചതോ ആയ കുടുംബശ്രീ അംഗങ്ങളിൽ നിന്നാണ് കമ്യൂണിറ്റി കൗൺസിലർമാരെ ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്നത്. സൈക്കോളജി, സോഷ്യൽ വർക്കർ വിഷയങ്ങളിൽ അക്കാദമിക് യോഗ്യതയുള്ളവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button