Latest NewsIndiaNews

യുവതിയെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യ മയക്കുമരുന്നിന് അടിമ, താമസിച്ചിരുന്നത് മറ്റുള്ളവരുടെ വീട്ടില്‍: യുവതിയെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം വ്യക്തമാക്കി ഭര്‍ത്താവ്

ലക്നൗ : യുവതിയെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ യുവാവ് സ്വന്തം ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്. സംഭവത്തില്‍ പങ്കജ് മൗര്യ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജ്യോതി എന്ന സ്നേഹയാണ് കൊല്ലപ്പെട്ടത്.

Read Also: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം

നവംബര്‍ എട്ടിന് സീതാപൂര്‍ പോലീസ് ജ്യോതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഗുലാരിഹയില്‍ നിന്ന് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് പങ്കജ് മൗര്യ പിടിയിലായത്. ഇയാളുടെ സുഹൃത്ത് ദുര്‍ജാന്‍ പാസിയും കൊലയില്‍ പങ്കാളിയാണ്.

തന്റെ ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നാണ് പങ്കജ് പോലീസിനോട് പറഞ്ഞത്. ദിവസങ്ങളോളം മറ്റുള്ളവരുടെ വീട്ടിലാണ് ജ്യോതി താമസിച്ചിരുന്നത്. ഇതോടെ വിവാഹ ബന്ധം വഷളായി. ഭാര്യ തന്നെ ചതിക്കുകയാണെന്ന് സംശയം തോന്നിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നും പങ്കജ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാന്‍ വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button