ഭുവനേശ്വര്‍: ഒഡിഷയിലെ ജജ്പൂര്‍, ഭദ്രക്, കിയോഞ്ഹാര്‍ ജില്ലകളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന ഭീകരമായ ഒച്ചയും മുഴക്കങ്ങളുമാണ് ഇവിടങ്ങളിലെ ജനങ്ങളെ ഭയപ്പാടിലാക്കുന്നത്. ഒച്ചയും മുഴക്കങ്ങളും കേട്ട് ഭയചകിതരായ ജനങ്ങള്‍ ഭൂകമ്പമാണെന്ന് ധരിച്ച് വീടുകള്‍ക്ക് പുറത്തേക്ക് ഓടിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Read Also:അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ശബ്ദം ഭൂകമ്പമോ ഇടിമുഴക്കമോ സ്‌ഫോടനമോ അല്ലെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാരിനും പോലീസിനും ഇതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇപ്പോഴും തുടരുന്ന നിഗൂഢത ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുകയാണ്.
ഖനികളില്‍ നടന്ന സ്‌ഫോടനത്തിന്റെ ശബ്ദമാകാം പരിഭ്രാന്തി പരത്തിയത് എന്ന് ദുരന്ത പ്രതിരോധ സേന അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിനും സ്ഥിരീകരണമില്ല.
കഴിഞ്ഞ വര്‍ഷം ബംഗലൂരുവിലും സമാനമായ ശബ്ദങ്ങള്‍ മുഴങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. 2021 മെയ്, ജൂലൈ, നവംബര്‍ മാസങ്ങളിലായിരുന്നു ബംഗലൂരുവില്‍ ശബ്ദങ്ങള്‍ കേട്ടത്. സോണിക് ബൂം ആണോ കേട്ടത് എന്നും ശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ശബ്ദത്തേക്കാള്‍ വേഗതയുള്ള വസ്തുക്കള്‍ വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഷോക്ക് തരംഗങ്ങളുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് സോണിക് ബൂം. പറക്കും തളികകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആശയമാണ് സോണിക് ബൂം.
Post Your Comments