Latest NewsNewsSaudi Arabia

മയക്കുമരുന്ന് കടത്ത്, സൗദി 12 പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്

വധശിക്ഷ ലഭിച്ചവരില്‍ പാകിസ്ഥാന്‍ സ്വദേശികളും

റിയാദ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് സൗദി അറേബ്യ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 12 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വധശിക്ഷയ്ക്ക് വിധിച്ചവരില്‍ മൂന്ന് പാകിസ്ഥാനികള്‍, നാല് സിറിയക്കാര്‍, രണ്ട് ജോര്‍ദാനികള്‍, മൂന്ന് സൗദികള്‍ എന്നിവരും ഉള്‍പ്പെടുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read Also: എയർടെൽ പേയ്മെന്റ്സ് ബാങ്ക്: ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലേക്ക് പുത്തൻ ചുവടുവെപ്പ്, പുതിയ നീക്കങ്ങൾ അറിയാം

മയക്കുമരുന്ന് വിപണനം നടത്തുന്നവര്‍ക്ക് ശക്തമായ താക്കീതാണ് ഈ ശിക്ഷ. ഈ വര്‍ഷം മാര്‍ച്ചില്‍, സൗദി അറേബ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു. കൊലപാതകങ്ങളും തീവ്രവാദ ഗ്രൂപ്പുകളുടേതുമുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരായ 81 പേരെ വധിച്ചിരുന്നു.

കൊലപാതകമോ നരഹത്യയോ ചെയ്തവരെ മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവര്‍ക്കും വധശിക്ഷ നടപ്പാക്കുന്നുണ്ട്.

റിയാദില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button