NewsBusiness

രസ്നയുടെ രുചി പകർന്ന അരീസ് പിറോജ്ഷാ ഖംബട്ടയ്ക്ക് വിട

ചിലവ് കുറഞ്ഞ ശീതള പാനീയം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 1970 ലാണ് രസ്നയ്ക്ക് അരീസ് പിറോജ്ഷാ ഖംബട്ട തുടക്കമിട്ടത്

സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ രസ്ന സ്ഥാപകനും പ്രമുഖ വ്യവസായിയുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. ദീർഘ കാലം ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. 85 വയസായിരുന്നു. ഇന്ത്യൻ വ്യവസായ രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തി കൂടിയാണ് അരീസ് പിറോജ്ഷാ ഖംബട്ട.

ചിലവ് കുറഞ്ഞ ശീതള പാനീയം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 1970 ലാണ് രസ്നയ്ക്ക് അരീസ് പിറോജ്ഷാ ഖംബട്ട തുടക്കമിട്ടത്. നിലവിൽ, 18 ലക്ഷം ചില്ലറ വിൽപ്പന ശാലകളിലൂടെയാണ് രസ്ന വിൽക്കുന്നത്. ഇന്ന് 60 ഓളം രാജ്യങ്ങളിലെ വിപണി കീഴടക്കാൻ രസ്നയ്ക്ക് സാധിച്ചിട്ടുണ്ട്. 1980- 90 കാലഘട്ടങ്ങളിൽ ‘ഐ ലവ് യു രസ്ന’ ക്യാമ്പയിൻ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Also Read: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ജയിലിൽ നിന്ന് ആയുര്‍വേദ ചികിത്സ

 

shortlink

Post Your Comments


Back to top button