NewsBeauty & StyleLife Style

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ ഹൽദി മിൽക്ക് ഇങ്ങനെ തയ്യാറാക്കൂ

സാധാരണയായി പ്രായാധിക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുവരുന്നത് നമ്മുടെ ചർമ്മങ്ങളിലാണ്. ആരോഗ്യ സംരക്ഷണത്തിനു പുറമേ, സൗന്ദര്യ സംരക്ഷണത്തിനും അൽപ സമയം നീക്കി വെച്ചാൽ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളോട് വിട പറയാൻ സാധിക്കും. ഹോർമോണിലെ വ്യതിയാനങ്ങളും മാനസിക സമ്മർദ്ദവും പലപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തിന്റെ ആരോഗ്യ നിലനിർത്താൻ സഹായിക്കുന്ന ഹൽദി മിൽക്കിനെ കുറിച്ച് പരിചയപ്പെടാം.

ഹൽദി മിൽക്ക് തയ്യാറാക്കുന്നതിനായി ഏത്തപ്പഴം, പൈനാപ്പിൾ, ഫ്ലാക്സ് സീഡുകൾ, തേങ്ങാപ്പാൽ, വെളിച്ചെണ്ണ, ഇഞ്ചി, കറുവപ്പട്ട, മഞ്ഞൾ എന്നിവയാണ് ആവശ്യമായ ചേരുവകൾ. പൈനാപ്പിളും ഏത്തപ്പഴവും നന്നായി അരിഞ്ഞതിനുശേഷം അതിലേക്ക് ഫ്ലാക്സ് സീഡുകൾ, ഇഞ്ചി, വെളിച്ചെണ്ണ, കറുവപ്പട്ട, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചതിനു ശേഷം വീണ്ടും മിക്സ് ചെയ്യുക. ഈ ഹൽദി മിൽക്കിൽ മധുരം വേണമെങ്കിൽ അൽപം തേൻ ചേർക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും അകാല വാർദ്ധക്യം തടയാനും ഈ മിൽക്ക് മികച്ച ഓപ്ഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button