സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 10.5 ശതമാനം നേട്ടത്തിൽ, 450 രൂപയ്ക്കാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ദിനമായ തിങ്കളാഴ്ച നിക്ഷേപകർക്ക് 12.53 ശതമാനം നേട്ടം നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആരംഭ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ പ്രവർത്തന രംഗത്ത് ശുഭ പ്രതീക്ഷയാണ് നൽകുന്നത്.
നവംബർ 9 മുതൽ 11 വരെയാണ് കമ്പനി ഐപിഒ സംഘടിപ്പിച്ചത്. 3 ദിവസം നീണ്ടുനിന്ന ഐപിഒ 32 തവണ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അക്കാലയളവിൽ ആർക്കിയൻ ഐപിഒയുടെ പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരുന്നത് 387- 407 രൂപയായിരുന്നു. പ്രാഥമിക ഓഹരി വിൽപ്പനയിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
Also Read: മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ
ഗുജറാത്തിലെ ഹാജിപീറിലാണ് ആർക്കിയൻ കെമിക്കൽസിന്റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ബ്രോമിൻ, വ്യാവസായിക ഉപ്പ്, പൊട്ടാഷ് എന്നിവയാണ് കമ്പനി പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്.
Post Your Comments