Latest NewsFood & Cookery

പ്രമേഹരോ​ഗികൾക്കായി പ്രഭാതത്തിൽ ഈ നാല് ഭക്ഷണങ്ങൾ

പ്രഭാത ഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ശരീരത്തിന് ഊർജം നൽകുന്നതാണ് പ്രാതൽ. പ്രമേഹമുള്ളവർക്ക് ഇഷ്ടമുള്ള അളവിൽ എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ കഴിഞ്ഞേക്കില്ല. അവർ കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും വേണം.

പ്രമേഹരോഗികൾ പൂർണ്ണമായും സംസ്കരിക്കാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ബി.എൽ.കെ-മാക്സ് സെന്റർ ഫോർ ഡയബറ്റിസ്, തൈറോയ്ഡ്, ഒബിസിറ്റി ആന്റ് എൻഡോക്രൈനോളജി സീനിയർ ഡയറക്ടർ ഡോ. അശോക് കുമാർ ജിംഗൻ പറഞ്ഞു. ആരോഗ്യകരമായ ശരീരത്തിനായി പ്രമേഹരോഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ…

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രഭാതഭക്ഷണത്തിൽ മുട്ടയും ഉൾപ്പെടുത്താം. മുട്ടയിൽ കലോറി കുറവും പ്രോട്ടീനും കൂടുതലാണ്. പഞ്ചസാരയുടെ അളവും ആരോഗ്യവും നിലനിർത്താൻ മുട്ട സഹായിക്കുന്നു. ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ചിയ വിത്തുകൾക്ക് ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും.

പ്രോട്ടീൻ നിറഞ്ഞതാണ് തെെര്. തൈരിലെ ബാക്ടീരിയകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. തൈരിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഇത് പ്രമേഹമുള്ളവർക്ക് അനുയോജ്യമാണ്. നല്ല അളവിൽ പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണിത്. തൈരിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും ഉണ്ട്.

കാർബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്‌സിൽ നാരുകളാൽ സമ്പുഷ്ടമായതിനാൽ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും. രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുന്നു. ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) സ്‌കോർ ഉണ്ട്. കൂടാതെ ലയിക്കുന്ന നാരുകളും ഓട്‌സിലെ ഗുണകരമായ സംയുക്തങ്ങളും പ്രമേഹം നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button