പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓക്കിടെൽ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ പുറത്തിറക്കി. ഓക്കിടെൽ ഡബ്ല്യുപി21 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഹാൻഡ്സെറ്റിൽ നിരവധി സവിശേഷതകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 24 മുതലാണ് ഈ സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. മറ്റ് ഫീച്ചറുകൾ പരിചയപ്പെടാം.
6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 1,080×2,460 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ട കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 4ജി, ബ്ലൂടൂത്ത്, ജിപിഎസ്, ഒടിജി തുടങ്ങി നിരവധി കണക്ടിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്.
Also Read: അവസാന ശ്വാസം വരെയും ഇറാനിയന്‍ ജനതക്കൊപ്പം: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, നടി അറസ്റ്റില്‍
66 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 9,800 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 1,150 മണിക്കൂർ വരെയാണ് സ്റ്റാൻഡ്ബൈ ടൈം ലഭിക്കുന്നത്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. കൂടാതെ, മൈക്രോ എസ്ഡി സ്ലോട്ട് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാവുന്നതാണ്. 299 ഡോളറാണ് വിപണി വില.
Post Your Comments