ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥികളും പാർട്ടികളും തമ്മിലുള്ള വാക്‌പോര് ആരംഭിച്ച് കഴിഞ്ഞു. കോൺഗ്രസിനെ രക്ഷിക്കാൻ മുസ്ലീം സമുദായത്തോട് ആഹ്വാനം ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീഡിയോയും ഇതിനിടെ വൈറലായിരുന്നു. ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന ആരോപണവുമായി കോൺഗ്രസ് എം.എൽ.എ ചന്ദൻ സിംഗ് താക്കൂർ രംഗത്ത്. വീഡിയോയിലുള്ളത് താനാണെന്നും, എന്നാൽ അതിൽ പറയുന്ന കാര്യങ്ങൾ ബി.ജെ.പി എഡിറ്റ് ചെയ്തതാണെന്നുമാണ് ചന്ദൻ പറയുന്നത്.
ഡിസംബർ 1, 5 തീയതികളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരാജയം ഭയന്ന് കോൺഗ്രസ് പ്രീണന രാഷ്ട്രീയം ആരംഭിച്ചുവെന്ന് ആരോപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി പങ്കുവെച്ച വീഡിയോയിൽ, കോൺഗ്രസിനെയും രാജ്യത്തിന്റെയും രക്ഷിക്കാൻ ഇനി മുസ്ലിങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ചന്ദൻ പറയുന്നുണ്ട്.
‘ബി.ജെ.പി രാജ്യത്തെ മുഴുവൻ ആഴത്തിലേക്ക് തള്ളിവിട്ടു, ആർക്കെങ്കിലും രാജ്യത്തെ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് മുസ്ലീം സമൂഹത്തിന് മാത്രമാണ്. കോൺഗ്രസിനെ ആർക്കെങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ മുസ്ലീങ്ങൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ. എൻആർസി, മുത്തലാഖ് വിഷയങ്ങൾ ഉയർത്തിക്കാട്ടി ബി.ജെ.പി ന്യൂനപക്ഷ സമുദായത്തെ അസ്വസ്ഥമാക്കുകയാണ്’, വൈറലായ വീഡിയോയിൽ പറയുന്നു.
Shameful words!
Fearing defeat, Congress yet again resorts to minority appeasement.
But Congress should know that no one will be able to save Congress Party from defeat! pic.twitter.com/cr6cL4QFYA
— Bhupendra Patel (@Bhupendrapbjp) November 19, 2022
Post Your Comments