Latest NewsNewsLife StyleHealth & Fitness

പ്രമേഹ രോഗികള്‍ ചക്കപ്പഴം കഴിക്കാന്‍ പാടില്ല : കാരണമിതാണ്

ചക്കയും ചക്കപ്പഴയും കേരളീയർക്ക് പ്രിയങ്കരമാണ്. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക പോഷകഗുണങ്ങളിലും മുന്‍പിലാണ്. പഴുത്ത ചക്ക രുചിയിലും പോഷക ഗുണത്തിലും മുമ്പിലാണെങ്കിലും പച്ചചക്കയ്ക്കും ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട്.

പച്ചചക്കയിലുള്ള ഡയറ്ററി ഫൈബര്‍ ധാന്യത്തിലേതിന്റെ മൂന്നിരട്ടിയാണ്. ഇവ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതമായുള്ള ആഗിരണത്തെ തടയും. ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍, ഇടിച്ചക്ക, ചക്കപ്പുഴുക്ക് എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിക്കാം.

Read Also : കണ്ണൂരിൽ ആർഎസ്‌എസ് പ്രവർത്തകന് വെട്ടേറ്റു: പോലീസ് അന്വേഷണം ആരംഭിച്ചു

പ്രമേഹത്തിന്റെ ഭാഗമായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപപ്പതി എന്നീ രോഗങ്ങളെ ചക്കയിലെ ആന്റീ ഓക്‌സിഡന്റുകള്‍ തടയും. പച്ചചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് പതിന്മടങ്ങാണ്. അതിനാല്‍, പ്രമേഹ രോഗികള്‍ ചക്കപ്പഴം കഴിക്കാന്‍ പാടില്ല. പഴുത്ത ചക്കയില്‍ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായുള്ളതാണ് കാരണം. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കും.

അതേസമയം, ധാന്യങ്ങളേക്കാള്‍ പച്ചചക്കയില്‍ അന്നജം 40 ശതമാനം കുറവാണ്. കലോറിയുടെ അളവിലും 35-40 ശതമാനം കുറവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button