Latest NewsNewsLife Style

ഇഞ്ചിയുടെ അമിത ഉപയോഗം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!

ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം, ആർത്തവ വേദന തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനും ഇഞ്ചി ഫലപ്രദമാണ്. ഇത്തരം ഗുണങ്ങൾ എല്ലാം ഇഞ്ചി നൽകുമ്പോൾ അതിന് ചില പാർശ്വഫലങ്ങൾ കൂടെ ഉണ്ട് എന്ന കാര്യം മറന്നുകൂടാ. ഇഞ്ചി അമിതമായി കഴിച്ചാലും ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്.

ഭക്ഷണത്തിൽ വളരെയധികം ഇഞ്ചി ചേർക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാകാൻ കാരണമായേക്കാം. ഇത് ദഹനവ്യവസ്ഥയെ ബാധിക്കുകയും നെഞ്ചെരിച്ചിലും ഒപ്പം നിങ്ങൾക്ക് വീക്കവും വായുകോപവും അനുഭവപ്പെടുകയും ചെയ്യും. നെഞ്ചെരിച്ചിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് ശേഷം, അത് ഗുരുതരമാകുന്നതിന് മുമ്പ് നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.

ഇഞ്ചി അമിതമായി കഴിക്കുന്നത് ആളുകളിൽ രക്തസ്രാവ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഇഞ്ചിയുടെ ആന്റി പ്ലേറ്റ്‌ലെറ്റ് ഗുണങ്ങൾ കാരണം രക്തസ്രാവമുണ്ടാകുമെന്ന് നിങ്ങൾക്കറിയാമോ? അതിനാൽ, അത് കഴിക്കുമ്പോൾ ശ്രദ്ധിക്കുക. അമിതമായ അളവിലുള്ള എന്തും ആരോഗ്യത്തിന് ഹാനികരമാണ്.

Read Also:- വിപണിയിലെ താരമാകാൻ റിയൽമി 10 പ്രോ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

ഇഞ്ചി അമിതമായി കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. ഇത് അസ്വസ്ഥതയും ക്ഷീണവും ക്ഷണിച്ചുവരുത്തുന്നു. അതിനാൽ, ഭക്ഷണത്തിൽ ഇഞ്ചി അമിതമായി ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.

വളരെയധികം ഇഞ്ചി കഴിക്കുന്നത് വായിൽ ഉണ്ടാവുന്ന ഓറൽ അലർജി സിൻഡ്രോമിന് കാരണമാകും. പലർക്കും ഇഞ്ചി അലർജിയുണ്ടാക്കാം. ഇഞ്ചി കഴിച്ചതിന് ശേഷം ഒരാൾക്ക് വായിൽ വീക്കം, പ്രകോപനം അല്ലെങ്കിൽ വേദന എന്നിവ അനുഭവപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button