KeralaLatest NewsNews

‘നാണംകെട്ടു നാട്ടുകാരുടെ മുന്നിൽ നിൽക്കുമ്പോഴും ഇവരുടെ വാക്കുകളിലെ ആത്മവിശ്വാസം,അതിന്റെ ഉത്തരമാണ് കമ്മ്യൂണിസം’:കുറിപ്പ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദവും പ്രിയ വർഗീസിന്റെ നിയമനവിവാദവും അടുത്തിടെ സി.പി.എമ്മിനേറ്റ ശക്തമായ തിരിച്ചടി തന്നെയായിരുന്നു. രണ്ട് വിഷയവും പാർട്ടി കൃത്യമായി പരിശോധിക്കുകയാണ്. വിവാദങ്ങളെ തുടർന്ന് പ്രതിഷേധവും പ്രകടനങ്ങളുടെ പ്രതിപക്ഷം രംഗം കൊഴുപ്പിക്കുമ്പോഴും യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ ന്യായീകരണം നടത്താൻ ആര്യയ്ക്കും പ്രിയയ്ക്കും കഴിയുന്നുണ്ടെന്ന് വിമർശനവും ഉയരുന്നുണ്ട്. വിഷയത്തിൽ ആര്യയ്ക്കും പ്രിയയ്ക്കും കിട്ടുന്ന പ്രത്യേക ആത്മവിശ്വാസത്തിന് കാരണം കമ്മ്യൂണിസം ആണെന്ന് നിഷ പി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. വിമർശന പോസ്റ്റ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

‘ചോദ്യം ചെയുന്നവരോടുള്ള ഇവരുടെ ഒക്കെ ആത്മാർത്ഥ പുച്ഛം. അത്ഭുതം തോന്നിയിട്ടില്ലേ ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു എന്ന്? അതിന്റെ ഉത്തരമാണ് കമ്മ്യൂണിസം ഈ കുറച്ചു കാലങ്ങൾ ആയി അതിന്റെ അണികൾക്ക് ഊട്ടി കൊടുത്ത fake superiority complex. മറ്റുള്ള മനുഷ്യരേക്കാൾ എന്തോ കൂടിയ ഇനമാണ് തങ്ങൾ എന്നൊരു ബോധ്യം അവരുടെ ഇടയിൽ സൃഷ്ടിച്ചു അത്‌ വിശ്വസിച്ചു ജീവിക്കാൻ അവർക്ക് കഴിയുന്നുണ്ട്. എത്ര കട്ടാലും മോഷ്ടിച്ചാലും അഴിമതി കാണിച്ചാലും നമ്പർ വൺ കേരളത്തിലെ നമ്പർ വൺ ഇനം മനുഷ്യരുടെ ഔദാര്യത്തിൽ ജീവിക്കുന്ന കുറഞ്ഞ ഇനം മനുഷ്യരുടെ വിമർശനത്തിന് കാത് കൊടുക്കേണ്ട കാര്യമില്ലെന്ന ധാരണ നൽകുന്ന അഹന്തയാണ് ആ തൊലിക്കട്ടി’, നിഷ ഫേസ്‌ബുക്കിൽ കുറിച്ചു.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്:

സഖാവ് ആര്യ രാജേന്ദ്രൻ ആവട്ടെ…
Mrs സഖാവ് പ്രിയ വർഗീസ് ആവട്ടെ..
നാണം കെട്ടു നാട്ടുകാരുടെ മുന്നിൽ നിൽക്കുമ്പോഴും അവരുടെ വാക്കുകളിലെ ആത്മവിശ്വാസം…
പറയുന്നത് ലോക മണ്ടത്തരം ആണേലും
ആ വടിവോത്ത അച്ചടി ഭാഷ
ചോദ്യം ചെയുന്നവരോടുള്ള
ആത്മാർത്ഥ പുച്ഛം…
അത്ഭുതം തോന്നിയിട്ടില്ലേ
ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു എന്ന്…
അതിന്റെ ഉത്തരമാണ് കമ്മ്യൂണിസം ഈ കുറച്ചു കാലങ്ങൾ ആയി അതിന്റെ അണികൾക്ക് ഊട്ടി കൊടുത്ത fake superiority complex..
മറ്റുള്ള മനുഷ്യരേക്കാൾ എന്തോ കൂടിയ ഇനമാണ് തങ്ങൾ എന്നൊരു ബോധ്യം അവരുടെ ഇടയിൽ സൃഷ്ടിച്ചു അത്‌ വിശ്വസിച്ചു ജീവിക്കാൻ അവർക്ക് കഴിയുന്നുണ്ട്
തങ്ങൾ അല്ലാതെ എന്തും കുറഞ്ഞവർ ആണെന്നൊരു അയിത്തം ഭ്രിഷ്ട്ട് കല്പിച്ചു മാറ്റി നിർത്താൻ ഒരു കൂട്ടായ യത്നം ശീലിച്ചു വെച്ചിട്ടുണ്ട്..
എത്ര കട്ടാലും മോഷ്ടിച്ചാലും
അഴിമതി കാണിച്ചാലും
നമ്പർ വൺ കേരളത്തിലെ നമ്പർ വൺ ഇനം മനുഷ്യരുടെ ഔദാര്യത്തിൽ ജീവിക്കുന്ന കുറഞ്ഞ ഇനം മനുഷ്യരുടെ വിമർശനത്തിന് കാത് കൊടുക്കേണ്ട കാര്യമില്ലെന്ന ധാരണ നൽകുന്ന അഹന്തയാണ് ആ തൊലിക്കട്ടി

മണ്ടത്തരത്തിലെ പോലും ആത്മവിശ്വാസം….

shortlink

Related Articles

Post Your Comments

Related Articles


Back to top button