KeralaLatest NewsNews

കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം മാതൃകയാകുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 12.01 ശതമാനത്തിന്റെ വർദ്ധനവാണ് കേരളം രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി, ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ആക്സെഞ്ചർ ഇന്ത്യ

ഇത് ദേശീയ ശരാശരിയെക്കാൾ ഏറെ മികച്ചതാണ്. പ്രകൃതി ദുരന്തങ്ങളും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളും കേന്ദ്രസർക്കാറിന്റെ കേരളത്തോട് തുടരുന്ന നിസ്സഹകരണവും മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരള സർക്കാർ ഈ കാലയളവിൽ സ്വീകരിച്ച കോവിഡ് പാക്കേജുകളും മറ്റ് സാമ്പത്തിക തുടർനടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക ചലനാത്മകതയ്ക്ക് കരുത്തുപകർന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ കുറവ് വരുത്തിയും കടമെടുക്കാനുള്ള പരിധി കുറച്ചും കേരളത്തെ തളർത്താനുള്ള സംഘപരിവാർ അജണ്ടകളെ മറികടക്കാൻ കേരളത്തിന് ആത്മവിശ്വാസം നൽകുന്ന നേട്ടമാണിത്. നവലിബറൽ നയങ്ങൾക്കെതിരെയുള്ള ഇടതുപക്ഷ ബദലിന്റെ വിജയമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘നിരപരാധി, ജീവിതം വഴിമുട്ടി, കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല’ പൊലീസിലെ ക്രിമിനൽ സുനുവിന്റെ ശബ്ദസന്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button