Latest NewsKeralaIndia

പീഡനശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നു, അവിടെവെച്ച് പ്രതികരികാൻ ഭയമായിരുന്നെന്ന് യുവതിയുടെ മൊഴി

കൊച്ചി: ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിംപിൾ ഡോളി
യാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച് തന്ന ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു. അവശയായ തന്നോട് ഡിംപിൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞു. വാഹനത്തിൽ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരികാൻ ഭയമായിരുന്നെന്നും യുവതി മൊഴി നൽകി.

പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും യുവതി പറഞ്ഞു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഡിംപിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുൻപും ലൈംഗിക അതിക്രമത്തിന് ഇരയായി. പ്രായപൂർത്തിയാകുന്നതിന് മുൻപായിരുന്നു ഇത്.

അന്നത്തെ കേസിൽ പ്രതികൾക്ക് എതിരെ പോക്സോ ചുമത്തിയിരുന്നു.കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റുന്നത്. എന്നാൽ ഈ സമയത്ത് ഡിംപിള്‍ വാഹനത്തിൽ കയറിയില്ല. 45 മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും.

 

shortlink

Post Your Comments


Back to top button