സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ സൂക്ഷിക്കുക. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കാർഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്.
ഗോതമ്പുമാവിലെ ചില ഘടകങ്ങളാണ് ഹൃദയസംബന്ധമായ ചില അസുഖങ്ങൾ, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗർ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളിൽ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയിൽ കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി.
ആസ്മ, മൈഗ്രൈൻ, അസിഡിറ്റി, ആർത്രൈറ്റിസ് തുടങ്ങി ഒട്ടനവധി രോഗങ്ങൾ സുഖമായതായും റിപ്പോർട്ടുണ്ട്. അമിലോപെക്ടിൻ ആണ് ഗോതമ്പിൽ വില്ലനാകുന്നത്. ഇത് ഷുഗറിന്റെ ഒരു ഘടകമാണ്. ചീത്ത കൊളസ്ട്രോൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ ഘടകമാണ്.
Post Your Comments