ചായക്കടയിലെ പലഹാരങ്ങളിൽ പ്രിയമേറിയതാണ് സുഖിയൻ. പലർക്കും ഇത് വീട്ടിൽ ഉണ്ടാക്കാൻ അറിയില്ല. നാടൻ പലഹാരമായ സുഖിയൻ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
തേങ്ങ – 4 എണ്ണം
ശര്‍ക്കര – 2 കപ്പ്
നെയ്യ് – ഒരു കപ്പ്
ഏലത്തരി – ഒരു സ്പൂണ്‍
ഉഴുന്ന് – പരിപ്പ് നാഴി
ഉപ്പ് – കുറച്ച്
വെളിച്ചെണ്ണ – കാല്‍ കിലോ
കടലപ്പരിപ്പ് – ഉരി
പാകം ചെയ്യേണ്ട വിധം:
തേങ്ങയും ശര്‍ക്കരയും ആട്ടി തെളിയിട്ട് വാട്ടി വാങ്ങി വയ്ക്കുക. ഉരുക്കി നെയ്യും ഏലത്തരിപ്പൊടിയും ചേര്‍ത്ത് ഉരുട്ടി വയ്ക്കുക. ഉഴുന്ന് പരിപ്പ് കുതിര്‍ത്ത് അരയ്ക്കണം. അരച്ചെടുത്ത മാവില്‍ അല്‍പം ഉപ്പ് ചേര്‍ക്കുക. കടലപ്പരിപ്പ് വേവിച്ച് വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ ഉരുട്ടി വച്ചിരിക്കുന്ന ഉരുള ഉഴുന്ന് മാവില്‍ മുക്കി തിളപ്പിച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കുക. കടലപ്പരിപ്പ് വരട്ടുന്നതില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
Post Your Comments