സംസ്ഥാനത്ത് കൂടുതൽ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങി പ്രമുഖ പ്രീസ്കൂൾ ശൃംഖലയായ യൂറോകിഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ 100 ഫ്രാഞ്ചൈസി ശൃംഖലയായി വളരാനുള്ള വിപുലീകരണ പദ്ധതികൾക്ക് ഇതിനോടകം രൂപം നൽകിയിട്ടുണ്ട്. കൂടാതെ, രാജ്യത്ത് പ്രീസ്കൂളുകളുടെ എണ്ണവും ഉയർത്തിയേക്കും. 2025 ഓടെ രാജ്യത്ത് പുതിയ പ്രീസ്കൂളുകളുടെ എണ്ണം മൂവായിരത്തിലേക്ക് ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
‘വിദ്യാഭ്യാസ സംരംഭകരുടെ ഭാവി മെച്ചപ്പെടുത്താനും, കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ഉന്നത ഗുണമേന്മയുള്ള പ്രാരംഭ വിദ്യാഭ്യാസം നൽകാനും പുതിയ പ്രവർത്തനത്തിലൂടെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്’, ലൈറ്റ്ഹൗസ് ലേർണിംഗ് പ്രീകെ ഡിവിഷൻ സിഇഒ കെ.വി.എസ് ശേഷായി പറഞ്ഞു. നിലവിൽ, യൂറോകിഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിരവധി സ്കൂളുകൾ കേരളത്തിലുടനീളമുണ്ട്.
Also Read: നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകുന്നതിന് ഈ ഭക്ഷണങ്ങള്‍ കഴിക്കുക
Post Your Comments