Latest NewsNewsLife Style

അറിയാം പേരയിലയുടെ ഗുണങ്ങൾ…

നമ്മുടെ നാട്ടിൻ പുറങ്ങളിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒരു പഴമാണ് പേരക്ക. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പേരക്ക നമുക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല. ഇത് ഭൂരിഭാഗം പേർക്കും അറിയുന്നകാര്യവുമാണ്. എന്നാൽ പേരക്കയുടെ ഗുണങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള നമുക്ക് പേരക്കയുടെ ഇല നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ല. സൗന്ദര്യവർദ്ധക വസ്തുവായും, രക്തത്തിലെ പഞ്ചാസരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം ഉപയോഗിക്കാവുന്ന പേരയിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കൊളസ്‌ട്രോൾ രോഗികൾക്ക് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ പേരയുടെ ഇല ഉപയോഗിക്കാവുന്നതാണ്. പേരയിലയിട്ട ചായ ദിവസേന കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയുന്നതിനും, നല്ല കൊളസ്‌ട്രോൾ ഉയരുന്നതിനും സഹായിക്കും. പ്രമേഹം നിയന്ത്രിക്കാനും ഈ ഇല ഉപയോഗിക്കാം. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു.

ഇതിന് പുറമേ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്ന ചുമ, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു. വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരും പേരയിലയിട്ട് വെള്ളം കുടിയ്‌ക്കുന്നത് ഉത്തമമായിരിക്കും.

ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയില. അതിനാൽ ചർമ്മം, മുടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി ഈ ഇല ഉപയോഗിക്കാം. പേരയില അരച്ച് പുരട്ടുന്നത് മുഖക്കുരു തടയാനുള്ള ഉത്തമ മാർഗ്ഗമാണ്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതെയാക്കാനും പേരയില അരച്ച് തേയ്‌ക്കാം. നിത്യേന പേരയില അരച്ച് പുരട്ടുന്നത് മുഖത്തിലെ ചുളിവുകൾ ഇല്ലാതെയാക്കുന്നു. ഉണങ്ങിയ പേരയിലകൾ പൊടിച്ച് ചേർത്ത വെള്ളത്തിൽ കുളിയ്‌ക്കുന്നത് ത്വക്കിലെ ചൊറിച്ചിൽ ഇല്ലാതെയാക്കുന്നു.

മുടികൊഴിച്ചിൽ മാറാനുള്ള ഉത്തമമായ മരുന്നാണ് പേരയില. പേരയിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും തല കഴുകുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. പേരയില അരച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നതും മുടികൊഴിച്ചിലിന് ഉത്തമമാണ്. താരൻ മാറാനും ഈ രീതി പരീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button