Latest NewsNewsIndia

ശ്രദ്ധ കൊലക്കേസ്, അഫ്താബിനെ കുടുക്കിയത് വെള്ളത്തിന്റെ ഉയര്‍ന്ന ബില്ല്

കൊല നടത്തിയതിനു ശേഷം മൃതദേഹം വെട്ടിമുറിക്കുന്ന ശബ്ദം പുറത്താരും കേള്‍ക്കാതിരിക്കാന്‍ ടാപ്പ് മുഴുവന്‍ സമയവും തുറന്നിട്ടിരുന്നു

 

ന്യൂഡല്‍ഹി: പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ അഫ്താബ് പൂനവാലയെ കുടുക്കിയത് വെള്ളത്തിന്റെ ഉയര്‍ന്ന ബില്ല്. കൊല നടത്തിയതിനു ശേഷം മൃതദേഹം വെട്ടിമുറിക്കുന്ന ശബ്ദം പുറത്താരും കേള്‍ക്കാതിരിക്കാനും ടാപ്പ് മുഴുവന്‍ സമയവും തുറന്നിട്ടിരുന്നു. മൃതദേഹത്തിലെ രക്തം കഴുകി വൃത്തിയാക്കാന്‍ ചുടുവെള്ളവും ഉപയോഗിച്ചു. ഫ്‌ളാറ്റില്‍ നിന്ന് രക്തത്തിന്റെ കറ കഴുകിക്കളയാനും കെമിക്കല്‍ ചേര്‍ത്ത വെള്ളം ഉപയോഗിച്ചു. ഇങ്ങനെ ധാരാളം വെള്ളം ഉപയോഗിച്ചതു കൊണ്ടാണ് പ്രതിക്ക് 300 രൂപയുടെ വാട്ടര്‍ ബില്ല് വന്നത്.

Read Also: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ

സാധാരണ കോളനിയിലെ ഒരു വീടിന് ഒരുമാസം 20,000 ലിറ്റര്‍ വെള്ളമാണ് ലഭിക്കുക. ഇതാകട്ടെ തികച്ചും സൗജന്യവുമാണ്. കോളനിയിലെ മിക്ക വീടുകളിലും വാട്ടര്‍ ബില്ല് അടക്കാനുണ്ടാകില്ല. 20,000 ലിറ്റര്‍ അതായത്, ഒരു ദിവസം 35 ബക്കറ്റ് വെള്ളം ഒരു കുടുംബത്തിന് കഴിയാന്‍ ധാരാളമാണ്. മേയ് 14നാണ് ദമ്പതികള്‍ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. മേയ് 18നു ശേഷം അഫ്താബ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു.

300 രൂപയുടെ വാട്ടര്‍ ബില്ല് വന്നത് അദ്ഭുതപ്പെടുത്തിയെന്ന് ഫ്‌ളാറ്റ് ഉടമ റോഹന്‍ കുമാറിന്റെ പിതാവ് രാജേന്ദ്ര കുമാര്‍ പറഞ്ഞു. 9000 രൂപയാണ് പ്രതിമാസം ഫ്‌ളാറ്റിന് വാടകയായി ലഭിച്ചിരുന്നത്. വാടക കരാര്‍ ആദ്യം ശ്രദ്ധയുടെ പേരിലായിരുന്നു. പിന്നീട് അഫ്താബിന്റെ പേരിലും. എല്ലാ മാസവും 10-ാം തീയതിക്കകം ഓണ്‍ലൈന്‍ വഴി വാടക നല്‍കിയിരുന്നുവെന്നും രാജേന്ദ്ര കുമാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴി പണം കൃത്യമായി നല്‍കുന്നതിനാല്‍ വീട്ടില്‍ പോയി ആളെ അന്വേഷിക്കേണ്ട സാഹചര്യവും വന്നില്ല. ഇരുവരും കാള്‍ സെന്ററിലെ ജീവനക്കാരായിരുന്നു. ഡല്‍ഹിയിലേക്ക് മാറുന്നതിനു മുമ്പ് മഹാരാഷ്ട്രയിലെ വാസായിലായിരുന്നു താമസിച്ചിരുന്നത്.

രണ്ടുമാസമായി ശ്രദ്ധയെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് സുഹൃത്തുക്കളും രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്. മഹാരാഷ്ട്രയിലെയും ഡല്‍ഹിയിലെയും പൊലീസുകാര്‍ സംയുക്തമായാണ് കേസന്വേഷണം നടത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. വെട്ടിമുറിച്ചു കളഞ്ഞ മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിട്ടുമില്ല. ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം 35 കഷണങ്ങളാക്കുകയായിരുന്നു. തിനായി വാങ്ങിയ 300 ലിറ്റര്‍ ഫ്രിഡ്ജിലാണ് അഫ്താബ് ശരീരഭാഗങ്ങള്‍ സൂക്ഷിച്ചത്.

പിന്നീട് പലയിടങ്ങളിലായി അത് ഉപേക്ഷിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പല വിഷയങ്ങളിലും വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു. മെയ് 18 ന് അഫ്താബും ശ്രദ്ധയും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് അവളെ കൊലപ്പെടുത്തിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button