കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമന വിവാദത്തിൽ സി,പി.എം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. എന്‍എസ്എസ് പ്രവര്‍ത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചു. ഇപ്പോഴിതാ, ഈ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രിയാ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗീസ് ഫേസ് ബുക്കില്‍ കുറിച്ചു.
read also: ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ കലാകാരന്മാർ മുന്നിട്ടിറങ്ങണം: മന്ത്രി വി എൻ വാസവൻ
പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള കണ്ണൂര്‍ സര്‍വ്വകലാശാല നീക്കം ചോദ്യം ചെയ്ത് പ്രൊഫസര്‍ ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നിയമന നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
എന്‍എസ്എസ് പ്രവര്‍ത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്നു പറഞ്ഞ ഹൈക്കോടതി സ്റ്റുഡന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലുളള കാലയളവില്‍ പഠിപ്പിച്ചിരുന്നോ എന്ന് കോടതി പ്രിയയോട് ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുളള ഒരു ജോലിയാണെന്നും അദ്ധ്യാപന പരിചയം എന്നാല്‍ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി വ്യക്തമാക്കി. പത്ത് വര്‍ഷം അദ്ധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് വേണ്ടതെന്നും പ്രിയാ വര്‍ഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments