KeralaLatest NewsIndia

പത്താംക്ലാസും ഡിപ്ലോമയും ഉണ്ടെങ്കിൽ ITBP-യിൽ കോൺസ്റ്റബിൾ ആകാം: ശമ്പളം 69,100 രൂപ വരെ

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ 287 കോൺസ്റ്റബിൾ (ട്രേഡ്സ്‌മാൻ) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ടെയ്‌ലർ-18, ഗാർഡ്നർ-16, കോബ്ലർ-31, സഫായി കർമചാരി-78, വാഷർമാൻ-89, ബാർബർ-55 എന്നിങ്ങനെയാണ് ഒഴിവുകൾ. വനിതകൾക്കും അപേക്ഷിക്കാം. നിലവിൽ താത്കാലിക ഒഴിവുകളാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം.

യോഗ്യത: പത്താംക്ലാസ് വിജയം. ടെയ്‌ലർ, ഗാർഡനർ, കോബ്ലർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം/ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷം ദൈർഘ്യമുള്ള ട്രേഡ് സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും/രണ്ടുവർഷത്തെ ഐ.ടി.ഐ. ഡിപ്ലോമ നേടിയിരിക്കണം.

പ്രായപരിധി: ടെയ്‌ലർ, ഗാർഡനർ, കോബ്ലർ തസ്തികകളിലേക്ക് 18-23, മറ്റ് തസ്തികകളിലേക്ക് 18-25.

ശമ്പളം: 21,700-69,100 രൂപ.

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. recruitment.itbpolice.nic.in വഴി നവംബർ 23 മുതൽ ഡിസംബർ 22 വരെ അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button