Latest NewsKeralaNews

വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ചോർച്ച അടച്ചു

കോഴിക്കോട്: കോഴിക്കോട് വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോയ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. ടാങ്കറിലെ ചോർച്ച അടച്ചതായി അ​ഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു.

ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button