NewsLife StyleHealth & Fitness

കിവിപ്പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ ഇതാണ്

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ കിവിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്

ധാരാളം പോഷക ഗുണങ്ങളുടെ കലവറയാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ ധാരാളമായി കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫൈബറിന്റെയും സമ്പന്ന ഉറവിടമാണ്. കിവിപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ കിവിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കാൻ കിവിപ്പഴത്തിന് സാധിക്കും. കലോറി, കൊഴുപ്പ് എന്നിവ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും കിവിപ്പഴം സഹായിക്കും. കൂടാതെ, കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്.

Also Read: തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!

കിവിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി മികച്ച ഓപ്ഷനാണ്. ശക്തമായ ആന്റി- ഓക്സിഡന്റായും പ്രവർത്തിക്കുന്നതിനാൽ ചർമ്മത്തിനും മുടിക്കും ഏറെ ഗുണം ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കിവിപ്പഴം ശീലമാക്കാവുന്നതാണ്. ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷികമായ ഘടകമാണ്. മിതമായ അളവിൽ കിവിപ്പഴം കഴിക്കുന്നവരിൽ ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button