തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. തലമുടി തഴച്ച് വളരാൻ ഉലുവ കൊണ്ട് തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം…
ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും.
ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുടിയുടെ തിളക്കത്തിനും നല്ലതാണ്.
ഉലുവയും ബനാനയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ സഹായിക്കും.
കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് കറുപ്പ് നിറം ലഭിക്കാനും സഹായിക്കും.
രണ്ട് ടീസ്പൂണ്‍ ചെറുചൂടു വെള്ളിച്ചെണ്ണയില്‍ ഒരു സ്പൂണ്‍ ഉലുവ ഇടുക. തണുത്തതിന് ശേഷം ശിരോചർമ്മത്തിൽ പുരട്ടാം. 15 മിനിറ്റ് മസാജ് ചെയ്യാം. 45 മിനിറ്റിന് ശേഷം കഴുകി കളയാം.
Post Your Comments