Latest NewsIndia

അഫ്താബിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധ ഒരുപാട് ശ്രമിച്ചു, കൂട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂഡൽഹി: കാമുകനാൽ താൻ കൊല്ലപ്പെടുമെന്ന് മുംബൈ സ്വദേശിനി ശ്രദ്ധ നേരത്തെ തന്നെ ഭയന്നിരുന്നതായും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും സുഹൃത്തിന്റെ മൊഴി. സുഹൃത്ത് ലക്ഷ്മൺ നാടാരാണ് ശ്രദ്ധ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സമീപിച്ചിരുന്നതായി പോലീസിനു മൊഴി കൊടുത്തത്. ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഒരിക്കൽ രാത്രി ശ്രദ്ധ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പിൽ വിളിച്ചിരുന്നു. തനിക്ക് ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്നും, തന്നെ കൊല്ലുമെന്നും, എങ്ങനെയെങ്കിലും അഫ്താബിന്റെ പക്കൽ നിന്നും രക്ഷിക്കണമെന്നുമായിരുന്നു ശ്രദ്ധ പറഞ്ഞത്.

ശ്രദ്ധയുടെ ഈ അഭ്യർത്ഥന പ്രകാരം, താനും ചില സുഹൃത്തുക്കളുമായി അവിടെയെത്തി. ഛതർപൂരിൽ നിന്നും ശ്രദ്ധയെ കൂട്ടിക്കൊണ്ട് വരികയും ചെയ്തു. ശ്രദ്ധ പറഞ്ഞതിനാൽ അഫ്താബിന്റെ ക്രൂരപീഡനങ്ങളെക്കുറിച്ച് പോലീസിൽ അറിയിച്ചിരുന്നില്ലെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു. എന്നാൽ, ഇതിന് ശേഷം ശ്രദ്ധയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ശ്രദ്ധ താനുമായി ബന്ധപ്പെട്ടിട്ടില്ല. തുടർന്ന് ചില സുഹൃത്തുക്കളോട് ശ്രദ്ധയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് താൻ ഇക്കാര്യം ശ്രദ്ധയുടെ സഹോദരനെ അറിയിക്കുകയായിരുന്നു. അഫ്താബ്മായുള്ള ബന്ധത്തെ തുടർന്ന് വീട്ടുകാരുമായി ശ്രദ്ധ അകൽച്ചയിലായതിനാൽ ഇവർക്കും വിവരങ്ങൾ അറിയില്ലായിരുന്നു.

തുടർന്ന് ശ്രദ്ധയുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചതെന്നും ലക്ഷ്മൺ പറഞ്ഞു. സെപ്തംബർ മുതലാണ് ശ്രദ്ധയെ കാണാതെ ആയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. നഗരത്തിലെ 18 ഇടങ്ങളിൽ നിന്നാണ് ശ്രദ്ധയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്. മുംബൈയിൽ കോള്‍ സെന്ററിൽ ജോലി ചെയ്യുമ്പോഴായിരുന്നു ശ്രദ്ധ യുവാവുമായി അടുപ്പത്തിലാകുന്നത്.
പെണ്‍കുട്ടിയുടെ വീട്ടുകാർ ബന്ധം അംഗീകരിക്കാതെവന്നതോടെ ഇവർ ഡൽഹിയിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെ ശ്രദ്ധ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു.

തുടർന്ന്, യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്തിടെ മകളേക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ഫോണില്‍ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ ശ്രദ്ധയുടെ പിതാവ് നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ മകൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. എന്നാൽ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. മെയ് 18നാണ് ശ്രദ്ധയെ യുവാവ് കൊലപ്പെടുത്തുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു ഫ്രിഡ്ജ് പുതിയതായി വാങ്ങുകയും ചെയ്തിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ 18 ദിവസത്തോളം സ്ഥിരമായി പുലര്‍ച്ചെ രണ്ട് മണിക്ക് വീടിന് പുറത്തിറങ്ങി ഡല്‍ഹി നഗരത്തിന്റെ 18 ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button