തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയ ലോ അക്കാദമി വിദ്യാർത്ഥികളെ വീട് കയറി മര്‍ദ്ദിച്ച് സിപിഎം കൗണ്‍സിലറുടെ മകനും സംഘവും. സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റുകളായി താമസിക്കുകയായിരുന്നു വിദ്യാർത്ഥികൾ. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കുടപ്പനക്കുന്ന് വാര്‍ഡിലെ സി.പി.എം. കൗണ്‍സിലറുടെ മകന് വിഷ്ണു, രാഹുല്‍ എന്നിവര്‍ക്കെതിരേയാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു.
ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. അമ്പലംമുക്ക് മണ്ണടി ലെയ്നില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചീത്ത വിളിച്ച് അകത്തുകയറിയ സംഘം വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ കയറി ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ തടയുന്നതും കാണാം.
നിധീഷ്, ആമിന്, ദീപു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന പോലീസ് വൈകിപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
Post Your Comments