Latest NewsInternational

തുര്‍ക്കിയിലെ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു: നിരവധിപ്പേർക്ക് പരിക്ക്

തുര്‍ക്കിയിലെ ഇസ്തംബൂളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു മരണം. 81 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഔദ്യോഗികമായി ആറ് മരണമാണെങ്കിലും അനൗദ്യോഗികമായി 10 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരക്കേറിയ ഇസ്തിക്‌ലല്‍ തെരുവില്‍ വൈകിട്ട് പ്രാദേശിക സമയം 4.20 നാണ് സ്ഫോടനമുണ്ടായത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഭീകരാക്രമണം ആണ് നടന്നതെന്നും ചാവേര്‍ സ്ഫോടനമാണോ നടന്നത് എന്നും സംശയമുണ്ട്. സ്ഥിരമായി പൊലീസ് നിരീക്ഷണവും സി.സി.ടി.വി ക്യാമറകളും ഉള്ള തെരുവാണ് ഇസ്തിക്‌ലല്‍. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ പറഞ്ഞു. സംഭവത്തിൽ ഇന്ത്യ തുർക്കി പ്രസിഡന്റിനെ അനുശോചനം അറിയിച്ചു.

shortlink

Post Your Comments


Back to top button