Latest NewsKeralaNews

‘എഎസ്ഐ മകളോട് മോശമായി പെരുമാറി, ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി’: പെൺകുട്ടിയുടെ മാതാവ് പറയുന്നു

അമ്പലവയൽ: വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം. ഊട്ടിയിലെ തെളിവെടുപ്പിനിടെ എഎസ്ഐ മോശമായി പെരുമാറിയെന്ന് ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചപ്പോള്‍ മകള്‍ വെളിപ്പെടുത്തിയതായി പെൺകുട്ടിയുടെ മാതാവ് പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

തെളിവെടുപ്പിനിടെ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചെന്ന ആരോപണം പെൺകുട്ടിയുടെ പിതാവും ശരിവെയ്ക്കുന്നുണ്ട്. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തിൽ വെച്ചായിരുന്നു അതിക്രമം. സംഭവം പുറത്തുപറയരുതെന്ന് ടി.ജി ബാബു കുട്ടിയോട് പറഞ്ഞെന്നും തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും ഇവർ പറയുന്നു.

നീതി നിഷേധിക്കപ്പെടുകയാണെന്നും കുറ്റക്കാരെ ശിക്ഷിക്കാന്‍ വൈകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി.ജി.ബാബുവിനെതിരെ സംസ്ഥാന പട്ടികജാതി – വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button