Latest NewsNewsTechnology

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

സൈബർ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള ബോട്ട്നെറ്റാണ് ക്ലൗഡ് 9

ലോകത്തിലെ ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്ന സെർച്ച് ബ്രൗസറാണ് ഗൂഗിൾ ക്രോം. എന്നാൽ, ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ഇത്തവണ ക്ലൗഡ് 9 എന്ന ബോട്ട്നെറ്റിനെ കുറിച്ചാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അവ എന്താണെന്ന് അറിയാം.

സൈബർ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള ബോട്ട്നെറ്റാണ് ക്ലൗഡ് 9. സുരക്ഷിതമല്ലാത്ത സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ലളിതമായ എക്സ്റ്റൻഷനുകളിലൂടെയാണ് ക്ലൗഡ് 9 കംപ്യൂട്ടറുകളെ ബാധിക്കുന്നത്. ബീപ്പിംഗ് കംപ്യൂട്ടർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പാസ്‌വേഡുകൾ മോഷ്ടിക്കാനും, ഉപയോക്താവിന്റെ സമ്മതമില്ലാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ക്ലൗഡ് 9 ബോട്ട്നെറ്റുകൾക്ക് സാധിക്കും. കൂടാതെ, അജ്ഞാതമായി മറ്റൊരു സിസ്റ്റത്തിൽ നിന്നും നിങ്ങളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഡിഡിഒഎസ് പോലെയുള്ള സൈബർ ആക്രമണങ്ങൾക്കും ക്ലൗഡ് 9 ബോട്ട്നെറ്റ് ബാധിച്ച ബ്രൗസറുകൾ ഉപയോഗിക്കാൻ കഴിയും.

Also Read: മുഖക്കുരുവും കരുവാളിപ്പും അകറ്റാൻ ഈ കിടിലൻ ഫേസ് പാക്ക് ഉപയോഗിക്കൂ

സാധാരണയായി അഡോബ് ഫ്ലാഷ് പ്ലെയർ അപ്ഡേറ്റുകളുടെ രൂപത്തിലാണ് ക്ലൗഡ് 9 ബോട്ട്നെറ്റ് ഉപയോക്താക്കളുടെ മുന്നിൽ എത്തുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിധം അവതരിപ്പിക്കുന്നതിനാൽ ഉപയോക്താവ് എക്സ്റ്റൻഷന് വേണ്ടി ക്ലിക്ക് ചെയ്യുന്നതോടെ, പ്രത്യേക ബ്രൗസറിൽ എത്തുകയും ക്ലൗഡ് 9 സിസ്റ്റത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. അതിനാൽ, അഡോബ് ഫ്ലാഷ് പ്ലെയർ അൺഇൻസ്റ്റാൾ ചെയ്യാൻ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിലൂടെ വ്യാജ അപ്ഡേറ്റുകളെ നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ ഉപയോക്താക്കൾ അവരുടെ സിസ്റ്റത്തിൽ ആന്റി- വൈറസ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button