പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.
പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്. കൂടാതെ, ഭക്ഷ്യവിഷബാധ ഇല്ലാതാക്കാനും പുതിനയ്ക്ക് കഴിയും.
Read Also : പള്ളി പെരുന്നാളിനിടെ മോഷണ ശ്രമം : ഒന്നര വയസുകാരന്‍റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ നാട്ടുകാർ പിടികൂടി
പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ മാറും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവ മാറിക്കിട്ടും. വയർ സംബദ്ധമായ എല്ലാ അസുഖങ്ങൾക്കും പുതിനയില ഉത്തമമാണ്.
Post Your Comments