MollywoodLatest NewsKeralaCinemaNewsEntertainment

‘അമ്മ എപ്പുഴും അമ്പലത്തിൽ പോകും, അച്ഛന്‍ ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല’: വിനീത് ശ്രീനിവാസൻ

മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ അസുഖ ബാധിതനായി കുറച്ച് നാളുകളായി സിനിമകളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍. ഈയ്യടുത്ത് അമ്മയുടെ പരിപാടിയിലും നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യന്റെ കല്യാണത്തിലും ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ധന്യ വര്‍മയുമായി നടത്തിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്.

‘അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛന്‍ ചുറ്റിനും ഉണ്ടാവുക എന്നതാണ്. അച്ഛന് ഒന്നും പറ്റില്ല എന്ന് അമ്മയ്ക്ക് ഭയങ്കര വിശ്വാസമാണ്. ആശുപത്രിയിലെ സിസ്റ്റര്‍മാരെയൊക്കെ കൂട്ടി അമ്പലത്തില്‍ പോവുക വരെ ചെയ്യും. ഏത് ആശുപത്രിയില്‍ പോയാലും അവിടുത്തെ നഴ്‌സുമാരുമൊക്കെയായി കമ്പനിയാകും. പിന്നെ പേരൊക്കെയായിരിക്കും വിളിക്കുക. ഞാന്‍ ചെല്ലുമ്പോള്‍ ദാ അവളവിടെ നില്‍ക്കുന്നുണ്ട് നിന്റെ കൂടെ ഫോട്ടോയെടുക്കണം എന്നൊക്കെ പറഞ്ഞു വിളിച്ചു കൊണ്ട് വരും.

ആശുപത്രിയില്‍ നിന്നും ഇവരെയൊക്കെ കൂട്ടി അമ്പലത്തില്‍ പോവും. അമ്മയെ ഞങ്ങള്‍ പറഞ്ഞ് കളിയാക്കുന്നൊരു സംഭവമുണ്ട്. അമ്മ വീട്ടില്‍ നിന്നും അമ്പലത്തിലേക്ക് പോവുകയാണെങ്കില്‍ പോവുന്ന വഴിയില്‍ മറ്റൊരു അമ്പലം കണ്ടാല്‍ അവിടെ ഇറങ്ങി പ്രാര്‍ത്ഥിച്ചിട്ടേ പോകൂവെന്ന്. ഇത് തമാശയല്ല, ശരിക്കും നടക്കുന്ന കാര്യമാണ്. അച്ഛന്‍ ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല. യോജിപ്പുണ്ടായില്ലെന്ന് വരാം പക്ഷെ എതിര്‍ക്കില്ല’, വിനീത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button