ഉച്ചയൂണിന് പകരം സോസേജ് പൈനാപ്പിള്‍ റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി അരി – 1 കപ്പ്
പൈനാപ്പിള്‍ അരിഞ്ഞത് – 1 കപ്പ്
സോസേജ് അരിഞ്ഞത് – 1 കപ്പ്
കാപ്സിക്കം അരിഞ്ഞത് – 1/2 കപ്പ്
സവാള/സ്‌കാലിയന്‍(scallion) അരിഞ്ഞത് – 1/4 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് – 1/4 കപ്പ്
കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍
ചില്ലി സോസ് – 1 1/2 ടേബിള്‍സ്പൂണ്‍
സോയ സോസ് – 1 ടേബിള്‍സ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ബസ്മതി അരി ഉപ്പ് ചേര്‍ത്ത് വേവിച്ച് വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞ സോസജ് ചേര്‍ത്ത് 5 മിനുട്ട് വഴറ്റുക. ശേഷം സോസുകള്‍ ചേര്‍ത്ത് കൊടുക്കാം. അതിലേക്ക് അരിഞ്ഞ കാപ്സിക്കം ചേര്‍ത്ത് 1 മിനുട്ട് വഴറ്റിയ ശേഷം വേവിച്ച് വച്ച ചോറ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അരിഞ്ഞ പൈനാപ്പിള്‍ കൂടെ ചേര്‍ത്ത് 5 മിനുട്ട് തീ കൂട്ടി വച്ച് ഇളക്കി കൊടുക്കുക. കുരുമുളക് പൊടി കൂടെ ചേര്‍ത്ത് കൊടുക്കുക. ആവശ്യമെങ്കില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കൊടുക്കാം. അരിഞ്ഞ സ്പ്രിംഗ് ഒനിയന്‍ മുകളില്‍ വിതറി അടുപ്പില്‍ നിന്നും മാറ്റാം. ചൂടോടെ വിളമ്പുക.
സോസേജ് സ്റ്റിര്‍ ഫ്രൈ
സോസേജ് – 6-7 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
മുളക്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ടൊമാറ്റോ സോസ് – 1 ടേിള്‍സ്പൂണ്‍
ഗരം മസാല പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
സ്പ്രിംഗ് ഒനിയന്‍ (optional) – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് ഇഞ്ചി വെളത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് വട്ടത്തില്‍ അരിഞ്ഞ സോസേജ് ചേര്‍ത്ത് കൊടുക്കുക. ഇടക്കിടെ ഇളക്കി കൊടുക്കുക. മൊരിഞ്ഞു വരുമ്പോള്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി, ടൊമാറ്റോ സോസ് ആവശ്യമുള്ള ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് 2 മിനുട്ട് കൂടെ ചെറുതീയില്‍ വേവിക്കുക. മൊരിഞ്ഞു തുടങ്ങുന്ന പരുവമായാല്‍ കുരുമുളക് പൊടി, ഗരം മസാല, അരിഞ്ഞ സ്പ്രിംഗ് ഒണിയന്‍ എന്നിവ മേലെ വിതറി കൊടുക്കാം. ചൂടോടെ വിളമ്പാം.
Post Your Comments