കൊച്ചി : തർക്കവിഷയങ്ങളിൽ പൊതുസംവാദത്തിനു തയാറുണ്ടോ എന്നു സിപിഎമ്മിനോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളി. ഒപ്പം മുഖ്യമന്ത്രിയെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. താൻ ആരാണെന്നു ഗവർണർക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിനാണ് അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.
മുഖ്യമന്ത്രിയെ പൂർണമായി അറിയില്ലെങ്കിലും ചിലതൊക്കെ അറിയാമെന്നു ഗവർണർ പറഞ്ഞു. പണ്ടു നടന്നതെന്ന പേരിൽ ഒരു കഥ രണ്ടു തവണ ഗവർണർ പരാമർശിച്ചു. ‘പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ ചെന്ന പിണറായി ഒരു യുവ ഐപിഎസ് ഓഫിസർ തോക്കെടുത്തപ്പോൾ ഭയന്ന് വസ്ത്രം നനഞ്ഞു 15 മിനിറ്റിനകം വീട്ടിൽപോയി വസ്ത്രം മാറി വന്ന ആളാണെന്ന് അദ്ദേഹം പരിഹസിച്ചു. വീഡിയോ കാണാം:
Post Your Comments