Latest NewsKeralaNews

ലഹരിക്കെതിരെയുള്ള പോരാട്ടം: ഇക്കൊല്ലം രജിസ്റ്റർ ചെയ്തത് 22,606 കേസുകൾ, അറസ്റ്റിലായത് 24,962 പേർ

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള പോലീസ് ബഹുദൂരം മുന്നിൽ. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനുള്ളിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ അറസ്റ്റിലായത് 24,962 പേർ. 22,606 കേസുകൾ രജിസ്റ്റർ ചെയ്തു. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. 3030 കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read Also: വളവുകളില്‍ മറഞ്ഞുനിന്നുള്ള വാഹന പരിശോധന: വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ

2853 കേസുകളുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറച്ച് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. 501 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്- 3386 പേർ. തിരുവനന്തപുരം ജില്ലയിൽ 3007 പേരും മലപ്പുറം ജില്ലയിൽ 2669 പേരും അറസ്റ്റിലായി. ഏറ്റവും കുറച്ച് പേർ (500) അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്. ഇക്കൊല്ലം ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 14.29 കിലോ എം.ഡി.എം.എയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവിൽ പിടികൂടുകയുണ്ടായി.

Read Also: ‘ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും ഒരുപോലെ, അവര്‍ കേഡറുകളെ പരിശീലിപ്പിക്കുന്നു, കൈരളിയും മീഡിയവണും മാപ്പ് പറയണം’

shortlink

Related Articles

Post Your Comments

Related Articles


Back to top button