തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്. ഭരണഘടനയെ കുറിച്ച് ഗവർണർക്ക് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് സിപിഎമ്മിന്റെവിമർശനം. ധനമന്ത്രിയെ പുറത്താക്കണമെന്ന് നിർദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയിൽ പറയുന്നു. ചാൻസിലറുടെ നീക്കങ്ങൾ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ആർഎസ്എസിന്റെ ചട്ടുകമായ ഗവർണറുടെ നടപടികളെ ചെറുത്ത് തോൽപ്പിക്കണമെന്നും ആണ് പ്രധാനമായും ലഘുലേഖയിൽ വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഗവര്‍ണറെ നേരിട്ട് കാണുന്നതിനായി വൈസ് ചാന്‍സലര്‍മാര്‍ക്ക് സമയം അനുവദിക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ഇതിലൂടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കിയ പത്തു വിസിമാരുടെയും വാദങ്ങള്‍ ഗവര്‍ണര്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ നിയമോപദേശം തേടാനും തീരുമാനമായി.
കാരണം കാണിക്കല്‍ നോട്ടിസിന് പത്തു വിസിമാരും നല്‍കിയ മറുപടി ഏതാണ്ട് ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തിരുന്നു.
Post Your Comments