KeralaLatest NewsNews

ബിസിനസ്സ് ലാഭകരമാക്കുന്ന പ്രദർശനവുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ

തൃശ്ശൂര്‍: സ്വയം സംരംഭകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ലാഭകരമായ ബിസിനസ്സ് നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ. കുന്നംകുളം റവന്യൂ ശാസ്ത്രമേളയുടെ ഭാഗമായി ടൗൺഹാളിൽ നടക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോയിലാണ് കയ്പമംഗലം സകൂളിലെ വിദ്യാർത്ഥികളായ പി.കെ നമീഷ്, കെ.എസ് ശ്രേയ എന്നിവർ തയ്യാറാക്കിയ നൂതന ആശയങ്ങൾ അവതരിപ്പിച്ചത്. പ്രോഫിറ്റബിൾ വിഭാഗം മത്സരയിനത്തിലാണ് പ്രദർശനം.

ബാക്ക് യാർഡ് വാട്ടർ ഫാൾ, അക്വാ സ്‌കേപ്പിങ്ങ്, ഇൻഡോർ വാട്ടർഫാൾ, ഗാർഡൻ വാട്ടർഫാൾ, ഓർണമെന്റൽ ഫിഷസ് എന്നീ സംരംഭങ്ങളാണ് വിദ്യാർത്ഥികൾ പരിചയപ്പെടുത്തുന്നത്. വീടിനുള്ളിലും പുറത്തും നടത്താവുന്ന ഗാർഡനിങ്ങ്, മീൻ വളർത്തൽ, അക്വാറിയവും ഗാർഡനിങ്ങും ചേർന്ന റിക്വാറിയം സംരംഭം എന്നിവയെല്ലാം കാണികൾക്കും കൗതുകകരമായി.

തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ നിന്നായി 52 സ്കൂളുകളാണ് വൊക്കേഷണൽ എക്സ്പോയിൽ പങ്കെടുക്കുന്നത്. ഇന്നവേറ്റീവ്, കരിക്കുലം, മോസ്റ്റ് പ്രോഫിറ്റബിൾ, മാർക്കറ്റബിൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് എക്സ്പോ മത്സരങ്ങൾ. സമകാലിക ആശയങ്ങൾ ഉൾപ്പെടുത്തി 45 സ്റ്റാളുകളാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. ലഹരിക്കെതിരെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രദർശനവും മേളയിൽ ശ്രദ്ധനേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button