Life StyleHealth & Fitness

ഫാറ്റി ലിവര്‍ ഉണ്ടെങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മൂന്ന് ഭക്ഷണങ്ങള്‍

 

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. പിത്തരസം ഉത്പാദിപ്പിക്കുന്നത് മുതല്‍ ശരീരത്തിലെ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നത് മുതല്‍ അവശ്യ പോഷകങ്ങള്‍ സൃഷ്ടിക്കുന്നത് വരെ കരള്‍ നിര്‍വ്വഹിക്കുന്ന നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. കൂടാതെ, അതിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോള്‍, ഈ അവസ്ഥ ചില രോഗങ്ങളിലേക്ക് നയിച്ചേക്കാം. അത്തരത്തിലുള്ള ഒന്നാണ് ഫാറ്റി ലിവര്‍.

ഈ അവസ്ഥയില്‍ കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞു കൂടുന്നു. അമിതമായ മദ്യപാനം കൂടാതെ, പൊണ്ണത്തടി, പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയാണ് പ്രശ്‌നത്തിന് പിന്നിലെ മറ്റ് കാരണങ്ങള്‍.അമിതമായി മദ്യം കഴിക്കുന്നവരില്‍ കണ്ടുവരുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ടു തരത്തില്‍ ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്.

പൊണ്ണത്തടിയുള്ളവരിലും അമിതമായി മദ്യപിക്കുന്നവരിലുമാണ് പ്രധാനമായും ഫാറ്റി ലിവര്‍ കണ്ടുവരുന്നത്. എന്നാല്‍ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ അനുഭവിക്കുന്നവരിലും ഫാറ്റി ലിവര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധനായ ലോവ്നീത് ബത്ര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നല് പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

വീറ്റ് ഗ്രാസ് ജ്യൂസ്…

നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നതിനും ആരോഗ്യകരമായ കരള്‍ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും വീറ്റ് ഗ്രാസ് ജ്യൂസ് ശീലമാക്കണമെന്ന് ലവ്നീത് ബത്ര പറഞ്ഞു. വിവിധയിനം ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാന്‍ വീറ്റ് ഗ്രാസ് ജ്യൂസ് ഫലപ്രദമാണ്.

സോറിയാസിസ്, എക്‌സിമ തുടങ്ങിയ ചര്‍മരോഗങ്ങളുടെ ചികിത്സയ്ക്ക് ഇതു നല്ലതാണ്. വീറ്റ് ഗ്രാസില്‍ അടങ്ങിയ അമിനോ ആസിഡുകളും എന്‍സൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളില്‍നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങള്‍ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

ആരോഗ്യകരമായ കരളിന് നിങ്ങള്‍ കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ഇത് ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കരളിലെ ഓക്സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാനും പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്ന ബീറ്റലൈനുകള്‍ എന്നറിയപ്പെടുന്ന നൈട്രേറ്റുകളുടെയും ആന്റിഓക്സിഡന്റുകളുടെയും ഉറവിടമാണ്.

വാള്‍നട്ട്…

നട്‌സില്‍ ഒമേഗ -6, ഒമേഗ -3 ഫാറ്റി ആസിഡുകളും പോളിഫെനോള്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റുന്നതിനും വാള്‍നട്ട് സഹായകമാണെന്നും അവര്‍ പറഞ്ഞു.വാള്‍നട്ട് നാരുകളാല്‍ സമ്പുഷ്ടമാണ്. വാള്‍നട്ട് ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ജിഐ സൂചിക 55 ല്‍ താഴെയുള്ള ഭക്ഷണങ്ങള്‍ പ്രമേഹരോ?ഗികള്‍ക്ക് അനുയോജ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button