Latest NewsNewsIndia

ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി

എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടാണ് മെസിയെ നിയോഗിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ബൈജൂസുമായി അദ്ദേഹം ഒപ്പുവെച്ചു. ബൈജൂസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍

ഖത്തര്‍ ലോകകപ്പിന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബൈജൂവിന്റെ ബ്രാന്‍ഡ് അംബാസിഡറായി മെസിയെ നിയോഗിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടാണ് മെസിയെ നിയോഗിച്ചിരിക്കുന്നത്. ബൈജൂസിന്റെ ജേഴ്സി ധരിച്ച് അല്‍ രിഹ്ല പന്തും കയ്യിലേന്തി നില്‍ക്കുന്ന മെസിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

എല്ലാവരെയും പഠനത്തില്‍ തത്പരരാക്കാനുള്ള ബൈജൂസിന്റെ പ്രവര്‍ത്തനങ്ങളും തന്റെ കാഴ്ചപ്പാടും ഒരുപോലെയാണെന്ന് പ്രഖ്യാപനത്തിന് പിന്നാലെ മെസി പ്രതികരിച്ചു. ഇക്കാരണത്താലാണ് ബൈജൂസിനൊപ്പം പങ്കുചേര്‍ന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഏവരുടെയും ജീവിതം മാറ്റിമറയ്ക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെ ഉദ്യോഗത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ബൈജൂസിന് കഴിഞ്ഞു. കൂടുതല്‍ പഠിക്കാനും ഉയരങ്ങളിലേക്ക് എത്താനും എല്ലാവരെയും പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button