Latest NewsIndia

അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു: ഭീകരനെ വധിച്ച് സുരക്ഷാ സേന. പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സുരക്ഷാ സേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്നും രണ്ട് എകെ 47 റൈഫിളുകള്‍,പിസ്റ്റള്‍ എന്നിവ കണ്ടെടുത്തു. ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കശ്മീര്‍ പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ വധിച്ചിരുന്നു. കുപ്വാരയിലെ ഏറ്റുമുട്ടലിലാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. കേരന്‍ സെക്ടറിലെ നിയന്ത്രണരേഖ വഴിയാണ് ഭീകരന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. അതിര്‍ത്തി വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ സേന ഭീകരനെ വളയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സുരക്ഷാ സേനയെ ആക്രമിക്കുകയായിരുന്നു. ഇതേടെയാണ് സേനയും വെടിയുതിര്‍ത്തത്.

നേരത്തെ അനന്തനാഗിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ മുഖ്തര്‍ ഭട്ട് ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നവരെയാണ് വധിച്ചത്. എകെ-74 റൈഫിള്‍, എകെ-56 റൈഫിള്‍, പിസ്റ്റള്‍ എന്നികവ കണ്ടെടുത്തിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവരെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button