രാജ്യത്ത് 52 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. റിപ്പോർട്ടുകൾ പ്രകാരം, ഫണ്ടുകൾ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനാൽ 21 കോടി രൂപയാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിരിക്കുന്നത്.
റെലിഗേർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഫണ്ടുകൾ അതിന്റെ അനുബന്ധ സ്ഥാപനമായ റിലിഗെയർ ഫിൻവെസ്റ്റ് വഴി ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മുൻകാല പ്രമോട്ടർമാരായ എച്ച്ആർഡി ഹോൾഡിംഗ്, മൽവിന്ദർ മോഹൻ സിംഗ്, ശിവിന്ദർ മോഹൻ സിംഗ് എന്നിവരുടെ ലിസ്റ്റ് ചെയ്ത കമ്പനിയാണ് റെലിഗേർ എന്റർപ്രൈസസ് ലിമിറ്റഡ്. കൂടാതെ, ആർഇഎല്ലിന്റെ മെറ്റീരിയൽ സബ്സിഡിയിൽ നിന്ന് 2,473.66 കോടി രൂപയുടെ ഫണ്ടുകൾ ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. 2 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് സെബി പിഴ ചുമത്തിയിരിക്കുന്നത്.
റാഞ്ചി പ്രൈവറ്റ് ലിമിറ്റഡ്, ഫേൺ ഹെൽത്ത് കെയർ എന്നിവരിൽ നിന്ന് 90 ലക്ഷം രൂപയും, ടോറസ് ബിൽകോണിൽ നിന്ന് 85 ലക്ഷം രൂപയും പിഴ ഈടാക്കുന്നതാണ്. എസ്ആർഇഐ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് 30 ലക്ഷം രൂപയും ഫോർട്ടിസ് ഹെൽത്ത്കെയർ ഹോൾഡിംഗ്സ് 15 ലക്ഷം രൂപയും പിഴ അടയ്ക്കണം.
Post Your Comments