ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് POCO. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ POCO സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിക്കാറുണ്ട്. അത്തരത്തിൽ ഉപയോക്താക്കൾക്കിടയിൽ ജനപ്രീതി നേടിയ POCO യുടെ സ്മാർട്ട്ഫോണാണ് Poco M3 Pro. ഡിസൈനിൽ വ്യത്യസ്ഥതയുളള ഈ സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400×1,800 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.
Also Read: മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്തും, ശ്രമങ്ങൾ ആരംഭിച്ച് കൊക്കക്കോള
48 മെഗാപിക്സൽ, 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ പിൻ ക്യാമറ എന്നിവയാണ് നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 13,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.
Post Your Comments