MollywoodLatest NewsCinemaNewsEntertainment

ഭർത്താവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അർഹ ഞാൻ ആയിരുന്നു, എന്നിട്ടും ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നു: മീന

തെന്നിന്ത്യൻ സിനിമ ലോകത്തെ സങ്കടക്കടലിലാക്കിയ വാർത്തയായിരുന്നു നടി മീനയുടെ ഭർത്താവ് സാഗറിന്റെ അപ്രതീക്ഷിത വിയോഗം. ഭർത്താവ് മരിച്ചപ്പോൾ മീനയായിരുന്നു ശവസംസ്കാരം ചെയ്തിരുന്നത്. അങ്ങനെ ചെയ്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ ഇതൊന്നും താൻ അറിയുന്നില്ലായിരുന്നു എന്നും മനസ്സ് വേറൊരു ലോകത്തായിരുന്നു എന്നും തുറന്നു പറയുകയാണ് താരം.

ഭർത്താവിനോടുള്ള തന്റെ കടമ മാത്രമാണ് ചെയ്തത് എന്നും എന്റെ ഭർത്താവിന് എന്താണ് ഇഷ്ടമെന്ന് എന്നെക്കാൾ കൂടുതൽ ആർക്കും അറിയില്ല എന്നും താരം പറയുന്നു. സ്വന്തം ഭർത്താവിന് വേണ്ടി താൻ ചെയ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിച്ചു കൂട്ടുന്നത് എന്നും താരം ചോദിക്കുന്നു. അദ്ദേഹത്തിന്റെ ചിന്താഗതി എന്താണെന്ന് തനിക്ക് മാത്രമേ അറിയുള്ളൂ മീന കൂട്ടിച്ചേർത്തു. വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു ആളാണ് സാഗർ. അദ്ദേഹം ആഗ്രഹിക്കുന്നത് ഞാൻ ആ കർമ്മങ്ങൾ ചെയ്യാനാണ്. മീനയുടെ അച്ഛൻ മരിച്ചപ്പോൾ ആചാരപ്രകാരം സാഗറിനോട് അച്ഛനു വേണ്ട കർമ്മങ്ങൾ ചെയ്യാൻ താരം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അന്ന് അദ്ദേഹം മീനയോട് പറഞ്ഞത് നീ അദ്ദേഹത്തിന്റെ മകളാണ് അതുകൊണ്ട് നിനക്കാണ് അതിന്റെ അവകാശം എന്നായിരുന്നു.

‘ആ സമയത്ത് ഞാൻ മറ്റൊരു ലോകത്ത് തന്നെയായിരുന്നു. എന്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവിന് വേണ്ടി എന്താണ് ചെയ്യേണ്ടതോ അതാണ് ചെയ്തത്. അതിൽ മറ്റുള്ളവർക്കെന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. എന്റെ ഭർത്താവിന് എന്താണ് ഇഷ്ടമാവുക എന്ന് എനിക്കറിയാം. അതാണ് ഞാൻ ചെയ്തത്. അദ്ദേഹത്തിന് എന്താണ് ഇഷ്ടമാവുക, ഇഷ്ടാമാവാത്തത് എന്നൊക്കെ എനിക്കല്ലാതെ മറ്റാർക്കാണ് അറിയുക. അദ്ദേഹത്തിന്റെ ചിന്താ​ഗതി എന്താണെന്ന് എനിക്കറിയാം. അദ്ദേഹം ആ​ഗ്രഹിക്കുന്നതാണ് ഞാൻ ചെയ്തത്. മറ്റൊരാളെ വിഷമിപ്പിക്കാതെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അതാണ് ഞാൻ വിശ്വസിച്ചിരുന്നത്.

സാ​ഗർ വളരെ പ്രാക്ടിക്കൽ ആയ ആളായിരുന്നു. എന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തോട് സംസ്കാര ചടങ്ങുകൾ ചെയ്യാനായിരുന്നു പറഞ്ഞത്. പക്ഷെ ഞാൻ പുറത്ത് നിന്ന് വന്നയാളാണ്, നീയാണ് അദ്ദേഹത്തിന്റെ മകൾ നിനക്ക് ചടങ്ങ് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യ് എന്നാണ് എന്നോട് പറഞ്ഞത്. സൗഹൃദമില്ലാത്തവർ പോലും എന്നെ ആശ്വസിപ്പിച്ചു. അവരുടെ ദുഖം പോലെ അവർ എന്റെ ദുഖത്തിൽ പങ്കുചേർന്നു. സുഹൃത്തുക്കളോട് വളരെ നന്ദി ഉണ്ട്. കുറേ വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. പക്ഷെ അന്ന് ഞങ്ങൾ സന്തോഷകരമായ സമയമായിരുന്നു ഒപ്പം ചെലവഴിച്ചത്. വിഷമകരമായ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുകയെന്ന് കേട്ടിട്ടുണ്ട്. അത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു’, മീന പറയുന്നു.

shortlink

Post Your Comments


Back to top button