ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ് POCO. ബഡ്ജറ്റ് റേഞ്ച് വാങ്ങിക്കാൻ കഴിയുന്നതും അല്ലാത്തതുമായ നിരവധി സ്മാർട്ട്ഫോണുകൾ POCO- ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. POCO- യുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് POCO F4. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽകം സ്നാപ്ഡ്രാഗൺ 870 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.
64 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയും 20 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭ്യമാണ്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 6 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 8 ജിബി റാം മോഡലിന് 29,999 രൂപയും, 12 ജിബി റാം മോഡലിന് 33,999 രൂപയുമാണ് വില.
Post Your Comments