ലാഹോർ: 52 കാരനായ തന്റെ അധ്യാപകനെ വിവാഹം ചെയ്ത 20 കാരിയായ വിദ്യാർത്ഥി. ബികോമിൽ പഠിക്കുന്ന ബിരുദ വിദ്യാർത്ഥിനിയായ സോയ നൂർ തന്റെ അദ്ധ്യാപകനായ സാജിദ് അലിയെ ആണ് വിവാഹം ചെയ്തത്. യുട്യൂബർ ആയ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയകഥ പുറംലോകത്തെ അറിയിച്ചത്. ഇത്രയും വയസിന് മുതിര്‍ന്ന അധ്യാപകനെ എന്തുകൊണ്ട് ഈ വിദ്യാര്‍ത്ഥി പ്രണയിച്ചു എന്ന ചോദ്യത്തിന്, പ്രണയം തോന്നി പ്രണയിച്ചു എന്നാണ് നൂർ മറുപടി നൽകുന്നത്.
അധ്യാപകന്‍റെ വ്യകിത്വമാണ് തന്നെ ആകര്‍ഷിച്ചതെന്ന് നൂര്‍ എടുത്തുപറയുന്നു. മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തമായി എടുത്ത് കാണിക്കുന്നതാണത്രേ സാജിദ് അലി എന്ന അധ്യാപകന്‍റെ വ്യക്തിത്വം. അമ്പത്തിരണ്ടുകാരനായ സാജിദ് അലിക്ക് നൂര്‍ ആദ്യം തന്‍റെ പ്രണയം അറിയിച്ചപ്പോള്‍ അതിനെ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. സമൂഹത്തെ ഓര്‍ത്ത് തന്നെയായിരുന്നു നിരസിച്ചത്. എന്നാല്‍ പിന്നീട് സാജിദും നൂറുമായി പ്രണയത്തിലാവുകയായിരുന്നു.
ശേഷം ഇരുവരും ബന്ധുക്കളുടെയും മറ്റും എതിര്‍പ്പുകളെല്ലാം മറികടന്ന് വിവാഹിതരാകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. നൂര്‍ ബികോം പഠിച്ചിരുന്ന കോളേജിലെ അധ്യാപകനായിരുന്നു സാജിദ്. പഠനം തുടരുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് നൂറിന് പഠനം തുടരാനായില്ല. അതുകൊണ്ട് തന്നെ ബിരുദം പൂര്‍ത്തിയാക്കാനും സാധിച്ചില്ല.
Post Your Comments