Latest NewsKeralaNews

‘സാറേ അവൾ പാവമാണ്, അവൾ ഒന്നും ചെയ്തത് അല്ല’ – മരണമൊഴിയിലും കാമുകിയെ സംശയിക്കാതെ ഷാരോൺ

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ യുവതിയുടെ പേരില്ല. തന്റ്റെ കാമുകി പാവമാണെന്നും, അവൾ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഷാരോൺ പോലീസിനോട് അവസാനമായി പറഞ്ഞത്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ താൻ കഷായം കുടിച്ചിരുന്നുവെന്ന കാര്യവും ഷാരോൺ മറച്ചുവെച്ചു.

ഛർദ്ദിലോടെ ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോൺ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്. എന്നാൽ, പിന്നീട് ഷാരോൺ വൈകിട്ട് വിളിച്ചപ്പോൾ ജ്യൂസ് തന്നുവെന്ന് പറയണമെന്ന് പറഞ്ഞതായും സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചിരുന്നു. ചലഞ്ച് എന്ന പേരിൽ ഷാരോണും യുവതിയും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിന്‍റെ മരണത്തിന് രണ്ടാഴ്ച മുൻപാണ് ചലഞ്ച് നടന്നത്. യുവതിയുമായി ഷാരോൺ നടത്തിയ വാട്ട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, യുവാവിന്‍റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾ യുവതി നിഷേധിച്ചിരുന്നു. തനിക്ക് ഷാരോണിന്റെ മരണത്തിൽ പങ്കില്ലെന്നായിരുന്നു യുവതിയുടെ വിശദീകരണം. ‘പറയുന്നത് പറഞ്ഞോട്ടെ, ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഇപ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഈ കാര്യം പറഞ്ഞിട്ട്. മുന്നോട്ട് ഇങ്ങനെ തന്നെ പോകാനാണെങ്കിൽ എന്‍റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല. ഈ പറയുന്നതിൽ ഒന്നും ഒരു അടിസ്ഥാനവുമില്ല. എനിക്ക് പ്രതികരിക്കാനില്ല ഇതിൽ, എനിക്ക് ഒന്നും പറയാനുമില്ല’. എന്നായിരുന്നു യുവതിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button